ഉത്തര്‍പ്രദേശ്; ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ തന്റെ മകൻ ആശിഷ് കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്ര സഹ സഹമന്ത്രി അജയ് മിശ്ര .ഇന്ത്യ ടുഡേ ടിവിയോട് സംസാരിക്കുകയായായിരുന്നു അദ്ദേഹം.
“ലഖിംപൂർ ഖേരിയിൽ സംഭവം നടന്ന സ്ഥലത്ത് എന്റെ മകൻ ഉണ്ടായിരുന്നതിന്റെ ഒരൊറ്റ തെളിവ് ലഭിച്ചാൽ ഞാൻ മന്ത്രിസ്ഥാനം രാജിവെക്കും-” അജയ് മിശ്ര പറഞ്ഞു.
ലഖിംപൂർ ഖേരിയിൽ കർഷകരുടെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ ഞായറാഴ്ച മരിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമാണ് അപകടമുണ്ടാക്കിയത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് കർഷകർആരോപിക്കുന്നത് .സംഭവത്തിൽ ആശിഷ് മിശ്ര ഉൾപ്പെടെ 13പേർക്കെതിരെ യു.പി പോലീസ് കേസെടുത്തിരുന്നു. കൊലപാതകം, കലാപം എന്നിവക്കെതിരെയാണ് കേസ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.