കൊച്ചി: ആറു മുതല്‍ 12വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള പഠനം സാധ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇന്ത്യയിലെ ആദ്യ അനുഭവവേദ്യ പഠന ആപ്പായ പ്രാക്റ്റിക്കലി ‘സ്കാന്‍ എനിത്തിങ്’ എന്ന പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു.
പുസ്തകങ്ങളില്‍ നിന്നും നമുക്ക് ചുറ്റുമുള്ള ദൈനംദിന വസ്തുക്കളില്‍ നിന്നുമുള്ള പഠനത്തിന് ജീവന് നല്കുന്ന നൂതനമായ ഈ ഫീച്ചര്‍ അവതരിപ്പിക്കുന്ന ലോകത്തെ ആദ്യ എഡ്ടെക്ക് കമ്പനിയാണ് പ്രാക്റ്റിക്കലി.
നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) പിന്തുണയോടെ വിപ്ലവകരമായ ഈ ഫീച്ചര്‍ ഫോണ്‍ കാമറയിലൂടെ സ്കാന്‍ ചെയ്യപ്പെടുന്ന വസ്തുക്കളുടെ മുഴുവന്‍ വിവരങ്ങളും 3000ത്തിലധികം വരുന്ന 3ഡി വീഡിയോകള്‍, 1000ത്തിലധികം അനുകരണങ്ങള്‍/എആര്‍ അനുഭവങ്ങള്‍, 20,000ത്തോളം 3ഡി മോഡലുകള്‍ തുടങ്ങിയവയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കരിക്കുലവും ഗ്രേഡും അനുസരിച്ച് ലഭ്യമാക്കുന്നു. എന്തും സ്കാന്‍ ചെയ്യാവുന്ന ഫീച്ചറിന് ചിത്രങ്ങള്‍, ചോദ്യങ്ങള്‍, പ്രയോഗങ്ങള്‍, തെളിവുകള്‍, തുടങ്ങിയവ, പാഠപുസ്തകങ്ങളില്‍ നിന്നുള്ളവ, മാസികകള്‍, ന്യൂസ്പേപ്പറുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഇമേജുകള്‍, ചുറ്റിലുമുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍, നിലവില്‍ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുള്ള കരിക്കുലം അടിസ്ഥാനമാക്കിയ വിവരങ്ങള്‍ പഠിതാക്കള്‍ക്ക് പഠനാവശ്യത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഈ സവിശേഷത വിദ്യാര്‍ത്ഥികളെ അവരുടെ ചുറ്റുപാടുകളില്‍ നിന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദൈനംദിന വസ്തുക്കളില്‍ നിന്ന് ഒരു യഥാര്‍ത്ഥ പഠനാനുഭവം നല്‍കുകയും അവരുടെ പാഠ്യപദ്ധതിയില്‍ നിന്നുള്ള പഠനം ദൈനംദിന നിരീക്ഷണങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിലവില്‍ എന്‍സിഇആര്‍ടി, സിബിഎസ്ഇ, എപി, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാന ബോര്‍ഡുകളിലുടനീളമുള്ള 6-10-ാം ക്ലാസിലെ പാഠപുസ്തകങ്ങളില്‍ നിന്നുള്ള കോഴ്സ് ഉള്ളടക്കം ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളുന്നു. 2021 അവസാനത്തോടെ എല്ലാ പ്രധാന ബോര്‍ഡുകളുടെയും 11, 12 ഗ്രേഡുകളുടെ കോഴ്സ് കണ്ടന്റുകള്‍ കൂടി ഉള്‍പ്പെടുത്തും.
മൊബൈല്‍ കാമറയെ സാങ്കേതിക വിദ്യ വിദ്യാഭ്യാസ ടൂളാക്കി മാറ്റി പഠിതാക്കളെ ചുറ്റുമുള്ള വസ്തുക്കളുമായി സ്വതന്ത്രമായി സംവദിക്കാന്‍ അനുവദിക്കുന്നു. ആപ്പിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഉടനടി പഠിതാവിന്റെ അന്വേഷണാത്മകതയെ തൃപ്തിപ്പെടുത്തുകയും ആശയങ്ങളെക്കുറിച്ച് സമഗ്രമായ ധാരണ നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയും ചെയ്യുന്നു.
എന്തും സ്കാന്‍ ചെയ്യാവുന്ന ഫീച്ചറിന്റെ അവതരണം തങ്ങളുടെ യാത്രയില്‍ നാഴികക്കല്ലാണെന്നും നൂതന മാര്‍ഗങ്ങളിലൂടെ വിദ്യാഭ്യാസം വിദ്യാര്‍ത്ഥി സൗഹൃദമാക്കാനാണ് തങ്ങളുടെ നിരന്തരമായ ശ്രമമെന്നും എന്തും സ്കാന്‍ ചെയ്യാനുള്ള ഫീച്ചര്‍ ആഴത്തിലുള്ള പഠന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആശയങ്ങള്‍ മനസ്സിലാക്കാനും നിലനിര്‍ത്താനും സഹായിക്കുന്നുവെന്നും പുതിയ മാര്‍ഗങ്ങളുടെ സ്വീകരണം കൂടുതല്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത സവിശേഷതകള്‍ പുറത്തെടുക്കുന്നതിനും ലോകം പഠിക്കുന്ന രീതിയില്‍ മാറ്റം വരുത്താനും പ്രേരിപ്പിക്കുന്നുവെന്നും പ്രാക്റ്റിക്കലി സ്ഥാപകനും സിഇഒയുമായ സുബ്ബറാവു സിദ്ദാബത്തുള്ള പറഞ്ഞു.
പ്രാക്റ്റിക്കലി ആപ്പില്‍ ചേര്‍ത്തിട്ടുള്ള സ്കാന്‍ എനിത്തിങ് ഫീച്ചര്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സ്റ്റഡി പ്ലാന്‍, 20,000ത്തിലധികം വസ്തുക്കളുടെ 3ഡി ലൈബ്രറി, കൂടുതല്‍ സൗഹാര്‍ദപരമായ യുഐയുമായി പുതുതലമുറ ഉപഭോക്തൃ അനുഭവം തുടങ്ങിയവയുമായി ആപ്പ് ഈയിടെ പുതുക്കിയിട്ടുണ്ട്.