തിരുവനന്തപുരം: കേരള സർവകലാശാല(kerala university ) നടത്തിയ അധ്യാപക നിയമനങ്ങൾ (teachers) ശരിവച്ച് ഹൈക്കോടതി ( kerala high court ). നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് നിയമനങ്ങൾ റദ്ദാക്കിയത്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സിംഗിൾ ബഞ്ച് നിരീക്ഷണം. വിവിധ വകുപ്പുകളിലെ ഒറ്റ തസ്തികയായ പ്രഫസർമാരുടെ നിയമനത്തിൽ സംവരണം പാലിക്കാനായിരുന്നു 2014ൽ നിയമഭേദഗതി നടപ്പിലാക്കിയത്.
നിയമ ഭേദഗതിയിലൂടെ എല്ലാ വകുപ്പുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയപ്പോൾ ചില വകുപ്പുകളിൽ സംവരണ വിഭാഗക്കാരും ചില വകുപ്പുകളിൽ സംവരണമില്ലാത്ത വിഭാഗക്കാർ മാത്രമായും നിയമിക്കപ്പെടുന്ന അവസ്ഥ ചൂണ്ടിക്കാട്ടി കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി. വിജയലക്ഷ്മി, സൊെസെറ്റി ഫോർ സോഷ്യൽ സർവയലൻസ് എന്നിവർ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്.