ആലപ്പുഴ: യുവാവ് വീടിനുള്ളില്‍ വൈദ്യുതാഘാതമേറ്റു (electric shock) മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മനയ്ക്കല്‍ പ്രദേശത്ത് അരുണ്‍ ആണ് മരിച്ചത്. താമസിക്കുന്ന താല്‍ക്കാലിക ഷെഡിനുള്ളില്‍വെച്ചായിരുന്നു ഷോക്കേറ്റത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുളികഴിഞ്ഞെത്തിയ അരുണ്‍ വീടിനുള്ളില്‍ താല്ക്കാലികമായ് വലിച്ച ബള്‍ബിലേ്ക്കുള്ള വയറില്‍ പിടിച്ചു നില്ക്കുന്ന കാഴ്ച കണ്ട് ഓടിയെത്തിയ അച്ഛനും അരുണില്‍ നിന്നും ഷോക്കേറ്റു. മകന്റെ ഇലട്രിക് വയറുമായുള്ള ബന്ധം വടികൊണ്ട് പിതാവ് വിഛേദിച്ചു.
ബോധരഹിതനായ് നിലത്തു വീണ അരുണിനെ നാട്ടുകാര്‍ ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.