ലണ്ടൻ:ഇംഗ്ലണ്ടിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ കോവിഡ് വീണ്ടും വ്യാപിക്കുന്നു. സ്കൂൾ കൂട്ടികളിൽ വ്യാപകമായി പുതിയതായി രോഗം പടരുന്നതാണ് ആശങ്ക പരത്തുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായി.രാജ്യത്ത് 12-15 വയസ് പ്രായമുള്ള കുട്ടികൾക്ക് ഒരാഴ്ച മുൻപാണ് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്സിനേഷൻ വ്യാപകമാക്കുകയും ചെയ്തതിനെ തുടർന്ന് ഒരു മാസം മുൻപാണ് ഇംഗ്ലണ്ടിലെ സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. സെപ്റ്റംബർ അവസാനത്തോടെയാണ് കേസുകൾ കുത്തനെ കൂടാൻ തുടങ്ങിയത്. സെക്കൻഡറി സ്കൂൾ കുട്ടികളിൽ നിലവിൽ 4.58 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. അതായത് പരിശോധനയ്ക്ക് വിധേയരാവുന്ന 25ൽ ഒരാൾ കോവിഡ് പോസിറ്റീവ് ആവുന്നു.