മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിൽ മസ്കത്തിൽനിന്നുള്ള വിമാനം റദ്ദാക്കിയതോടെ കുടുങ്ങിയത് മലയാളികളടക്കം 200 ഓളം യാത്രക്കാർ. തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ യാത്രക്കാരാണ് വെള്ളവും ഭക്ഷണവും ലഭിക്കാതെ വലഞ്ഞത്. രാവിലെ പുറപ്പെടേണ്ടതായിരുന്നു വിമാനം. എയർ ഇന്ത്യ അധികൃതർ തങ്ങളോട് സംസാരിക്കാൻ പോലും തയാറായില്ലെന്ന് യാത്രക്കാർ. ഒടുവിൽ യാത്രക്കാർ ബഹളംവെച്ചതോടെ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരത്തേക്ക് അടുത്ത ദിവസങ്ങളിൽ പോകാമെന്നറിയിക്കുകയായിരുന്നു. പലരും പുലർച്ചെ മുതൽ എയർപോർട്ടിൽ എത്തിയവരാണ്.