കോട്ടയം: ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചെറ്റുകുളം സ്വദേശി ഭാരതി (82) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഭാരതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടേറ്റ നിലയിലാണ് ശരീരം ഉണ്ടായിരുന്നത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഇവർ മരണപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടിൻ്റെ കോമ്പൗണ്ടിൽ തന്നെയുള്ള കിണറ്റിൽ ചാടിയ നിലയിലാണ് ഭർത്താവ് രാമൻ കുട്ടിയെ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.