ലക്നോ: ഉത്തർപ്രദേശിലെ ലംഖിപുരിൽ കർഷകർ കാറിടിച്ചു മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ ഉത്തർപ്രദേശ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
ലഖിംപുർ ഖേരിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്കു കാറുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് നാല് പേർ മരിച്ചിരുന്നു. തുടർന്ന് ഈ കാറുകൾ കത്തിച്ചതിനെ തുടർന്ന് നാലു പേരും കൊല്ലപ്പെട്ടിരുന്നു. കാറുകളിലൊന്ന് ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണെന്നാണ് കർഷകരുടെ ആരോപണം.