തിരുവനന്തപുരം;പുല്ലുവിളയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് പൊലീസ് പിടിയിൽ. നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ പുല്ലുവിള സ്വദേശി ജെസി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹമോചനത്തിന് അപേക്ഷ നൽകിയതിനെ തുടർന്നായിരുന്നു മർദനം.
ജെസിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവ് വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തത് . പതിമൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ഥിരമായി മദ്യപിച്ചെത്തി വർഗീസ് ജെസിയെ മർദ്ദിക്കുമായിരുന്നു. പല തവണ ആവർത്തിച്ചപ്പോഴാണ് ഇവർ ആറ് മാസം മുൻപ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.വർഗീസിനെതിരെ നേരത്തെ പല തവണ പരാതി നൽകിട്ടുണ്ടെങ്കിലും പൊലീസ് എപ്പോഴും ഒത്തുതീർപ്പാക്കി വിടുകയാണ് പതിവെന്നും ജെസിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.