ഷഹീന് ചുഴലിക്കാറ്റ് ഒമാൻ തീരം തൊട്ടു. അടുത്ത 72 മണിക്കൂറിൽ അതീവജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പൊതു,സ്വകാര്യ മേഖലകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്.
ഒമാന്റെ തെക്കൻ ബാത്തിനായിൽ ശക്തമായ കാറ്റ് വീശിയടിക്കുന്നു. വരും മണിക്കൂറുകൾ ബാത്തിന മേഖലക്ക് നിർണായകമാണ്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് മസ്ക്കറ്റ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ ശക്തമാകുമെന്നാണ് വിവരം. 139 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശിയേക്കാം.
മസ്ക്കറ്റിനും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ജീവന് രക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പാശ്ചാത്താലത്തില് പ്രവാസി സംഘടനകളും നോര്‍ക്കാ ഹെല്‍പ്പ്ലൈനും വിപുലമായ തയ്യാറെടുപ്പില്‍. ചുഴലിക്കാറ്റിന്റെ കെടുതികള്‍ നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും ഒമാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാനും ഇന്ത്യന്‍ സോഷ്യല്‍ ക്ബ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറിയുമായ പിഎം ജാബിര്‍ പറഞ്ഞു.
ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസം നേരിടുകയാണെങ്കില്‍ അവരെ സഹായിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബും നോര്കാഹെല്പ് ലൈനും അതുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളും വേണ്ട തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇന്ത്യന്‍ എംബസി ഹോട്ട്ലൈന്‍ നമ്പര്‍ 8007 1234, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഫീസ്: 24701347, കമ്മ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറി: 9933 5751 നമ്പറുകളില്‍ ബന്ധപ്പെടാം.