കാബൂള്‍: അഫ്ഗാനിസ്ഥാന്റെ (afghanistan) തലസ്ഥാനമായ കാബൂളില്‍( Kabul) മോസ്ക്കിനു സമീപം വന്‍ സ്ഫോടനം. നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാബൂളിലെ ഈദ് ഗാഹ് മോസ്കിന്റെ(Eidgah Mosque) പ്രവേശന കവാടത്തിലാണ് സ്ഫോടനം നടന്നത്.
BREAKING: Several killed in blast outside Kabul mosque https://t.co/v9lUdsKUdR pic.twitter.com/R2QViHlxja
— Al Jazeera English (@AJEnglish) October 3, 2021
താലിബാന് വക്താവ് സബീഹുല്ലാ മുജാഹിദിന്റെ (Taliban spokesman Zabihullah Mujahid) മാതാവിന്റെ മയ്യത്ത് നമസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിനു പിന്നാലെ വെടിവയ്പും നടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.