വയനാട്: വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ എട്ടു വയസ്സുകാരന് മുങ്ങി മരിച്ചു. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജിഷാദിന്റെ മകന് അമല്‍ ഷറഫിന് ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടോടെ പഴയ വൈത്തിരിയിലെ റിസോട്ടിലാണ് അപകടമുണ്ടായത്. നീന്തല്‍കുളത്തില്‍ കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.