കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ കൊല്ലപ്പെട്ട നിതിന മോളുടെ വീട് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി സന്ദർശിച്ചു. ഇന്ന് ഉച്ചയ്ക്കാണ് വൈക്കത്തെ വീട്ടിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി എത്തിയത്. പിടിയിലായ ശേഷമുള്ള അഭിഷേകിന്റെ പെരുമാറ്റത്തിൽ നിന്ന് കൊലപാതകം കരുതിക്കൂട്ടിയാണെന്ന് വ്യക്തമായെന്ന് സതീദേവി പറഞ്ഞു.
കൊലപാതകത്തിൽ മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം, അമ്മയെ സഹായിക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും സതീദേവി പറഞ്ഞു. നിതിനയുടെ അമ്മയുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയിൽ അഭിഷേകുമായി പരിചയപ്പെട്ടതടക്കമുള്ള വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
നിലവിൽ വിവാഹത്തിന് സമ്മതമെന്നുള്ള ഉറപ്പ് കുടുംബം നൽകിയിരുന്നു, ഇതിനിടയിലാണ് തർക്കങ്ങൾ ഉണ്ടാവുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തത്.