തരിശ് ഭൂമി കൃഷിയോഗ്യമാക്കി മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത്

മക്കരപ്പറമ്പ് : വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന കാച്ചിനിക്കാട് കാഞ്ഞാംപാടം ഭൂമിയിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു. 8 ഏക്കറിലാണ് കൃഷിയിറക്കുന്നത്. നെൽകൃഷി അഞ്ച് ഏക്കറിലും പച്ചക്കറി 3 ഏക്കറിലും വിളവ് ഇറക്കും. 25 വർഷമായി തരിശായി കിടക്കുകയായിരുന്നു ഈ വയലുകൾ. 

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റാബി കാവുങ്ങൽ, വൈസ് പ്രസിഡന്റ് റാബിയ അറക്കൽ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ അസിസ്റ്റന്റുമാരായ സമദ്, വിജീഷ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സൈഫുള്ള, സിദ്ധീക്കുൽ അക്ബർ എന്നീ കർഷകരാണ് കൃഷിയിറക്കുന്നത്.



Latest News