കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ. പിലാത്തറ സ്വദേശി നജീബിനെ (29) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആസ്റ്റർ മിംസ് ആശുപത്രി ഡോക്ടർ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കണ്ടങ്കാളി സ്വദേശിനിയുടെ ആറുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.