ന്യൂഡൽഹി; രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 244 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,48,817 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 25,930 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തിനേക്കാൾ ആറ് ശതമാനം കുറവാണ് പ്രതിദിന രോഗബാധിതരിൽ ഉണ്ടായത്.നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2.70 ലക്ഷമായി. 199 ദിവസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.