കൊച്ചി: മോണ്സന് മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സി.ഐ.യെ സ്ഥലംമാറ്റി. ചേര്‍ത്തല സി.ഐ. പി. ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്. മോൻസൺ മാവുങ്കലിനെതിരായ ഒരു കേസന്വേഷണത്തിൽ പി. ശ്രീകുമാർ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഉയർന്ന ആരോപണം. കേസിൽ മോൻസണ് അനുകൂലമായ ഇടപെടൽ ശ്രീകുമാർ നടത്തിയതായും വിമർശനം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാവുങ്കലിനെതിരെ പരാതി നൽകിയവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൽ മോൻസൺ മാവുങ്കൽ തെളിവുകൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി . ലാപ്ടോപ്പിലേയും ഡെസ്ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്ടോപ്പും ഡെസ്ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.