ഐ.പി.എല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ചെന്നൈ ഉയർത്തിയ 190 റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ പതിനെട്ട് ഓവറിൽ ജയം നേടി. ( Rajasthan Royals Chennai Super Kings )
അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജെയ്സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചത്. 42 പന്തുകള്‍ നേരിട്ട ദുബെ നാല് വീതം സിക്സും ഫോറുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു.
ജയത്തോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന് ആറാം സ്ഥാനത്തേക്ക് കയറി. 12 കളികളിൽ നിന്നും 10 പോയന്റുമായി രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.
ഋഥുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിൽ രാജസ്ഥാനെതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ചെന്നൈ നേടിയത്. ഓപ്പണിങ് ഇറങ്ങിയ ഗെയ്ക്വാദ് 101 റൺസുമായി പുറത്താകാതെ നിന്നു.
അവസാന ഓവറുകളിലെ വെടിക്കെട്ട് നടത്തിയ ജഡേജയും (15 പന്തിൽ 32) ചേര്‍ന്നാണ് ചെന്നൈ കൂറ്റൻ വിജയ ലക്ഷ്യം തന്നെ രാജസ്ഥാന്റെ മുന്നിൽ വച്ചത്.
രാജസ്ഥാന് വേണ്ടി തെവാട്ടിയ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.