അയോധ്യ: കേന്ദ്രസർക്കാർ ഇന്ത്യയെ ഹിന്ദുരാഷ്ട്ര പ്രഖ്യാപിക്കണമെന്ന ആവശ്യം നടപ്പാകാത്ത സാഹചര്യത്തിൽ കുപ്പിയിൽ നിറച്ച സരയൂ നദീജലത്തിൽ മൂക്ക് മുട്ടിച്ച് ജലസമാധി നടത്തുമെന്ന് പരമഹംസ് ആചാര്യ മഹാരാജ്. താൻ സരയൂ നദിയിലേക്ക് പോയി ജലസമാധിയടയുന്നത് തടയാൻ പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കിയെന്നും ഇത് കൊണ്ടാണ് നേരത്തെ കരുതിയ കുപ്പിയിലെ വെള്ളത്തിൽ സമാധി നടത്തുന്നതെന്നും വൈറലായ വീഡിയോയിൽ ആചാര്യ പറഞ്ഞു.
കന്നാസില്‍ വെള്ളവുമായി നില്ക്കുന്ന ഇയാളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ദൈവ നിശ്ചയത്താൽ താൻ ജീവിക്കുമെന്നും ജീവിതത്തേക്കാൾ രാജ്യമാണ് വലുതെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രമായാൽ മാത്രമേ സംരക്ഷിപ്പെടൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന്റെ മുന്നോടിയായി രാജ്യത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്ന് സെപ്തംബർ 28 ന് ആചാര്യ മഹാരാജ് ആവശ്യപ്പെട്ടിരുന്നു.
ജലസമാധിക്കുള്ള ഒരുക്കങ്ങള്‍ നേരത്തെ അയോധ്യയില്‍ ആരംഭിച്ചിരുന്നു. അനുയായികളടക്കം നിരവധി പേര് ആചാര്യ മഹാരാജിന്റെ ആശ്രമത്തിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. മുമ്ബ് ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.