ഫോട്ടോഷൂട്ടുകളിലൂടെ എന്നും വ്യത്യസ്തതയും ആഴത്തിലുള്ള ആശയവും കൊണ്ടുവരുന്ന മലയാളി ഫോട്ടോഗ്രഫറാണ്, മഹാദേവൻ തമ്പി(Mahadevan Thambi). ഇത്തവണ അദ്ദേഹം എടുത്ത, ബാലതാരമായി തിളങ്ങി നിൽക്കുന്ന അനിഖ സുരേന്ദ്രന്റെ (Anikha) പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ഡാർക്ക് ഷെയ്ഡിൽ ഒരു ഹൊറർ ടച്ച് നൽകി പടം പിടിച്ചിട്ടുള്ള – പരീക്ഷണാത്മകമായ തമ്പിയുടെ ഒരു പുതിയ ഐഡിയയാണിത്. ചുറ്റിനും മെഴുകി തിരികൾ കത്തിച്ചു വെക്കുകയും അതുപോലെ അനിഖയുടെ തലയിലും ഒരു കൈയുടെ തോളിലും മെഴുകുതിരി കൊണ്ട് ഒരു ഡിസൈൻ പോലെ അതിൽ ചെയ്തിട്ടുമുണ്ട് – കാൻഡിൽ ഡംസിൽ അഥവാ ‘മെഴുകുതിരി കന്യക’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മഹാദേവൻ തമ്പിയുടെ ഫോട്ടോഗ്രാഫി സീരീസിലെ ഈ ചിത്രത്തിന്, ലക്ഷങ്ങളോളം ഫോള്ളോവെഴ്സാണ് അനിഖയുടെ ഇൻസ്റ്റാഗ്രാം പേജിൽ വന്ന് ലൈക്ക് ചെയ്യുകയും പ്രശംസിക്കുകയും ഉണ്ടായിരിക്കുന്നത്.
‘മെഴുകുതിരി കന്യക’ എന്ന ഈ തീമിലേക്ക് ശ്രദ്ധിക്കുമ്പോൾ, തലയിലേത് ഒരു മെഴുകുതിരി കിരീടം പോലെയാണ് തോന്നിക്കുന്നത്, ബ്ലാക്ക് നിറത്തിലെ വസ്ത്രം കൂടിയായപ്പോൾ ഒരു ഡ്രാക്കുള മോഡൽ പോലെയെന്നാണ് അനിഖയുടെ ലൂക്കിനെ ചില ആരാധകർ വര്‍ണിക്കുന്നത്.
ഫോട്ടോഷൂട്ടിന്റെ വീഡിയോ മഹാദേവൻ തമ്പി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഹാദേവൻ തമ്പിയുടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. അനിഖയുടെത് തന്നെ നിരവധി ഫോട്ടോഷൂട്ടുകൾ നേരത്തെ മഹാദേവൻ തമ്പി ചെയ്തിട്ടുണ്ട്.
മേക്ക് ഓവർ: അഖിലാസ് മേക്ക് ഓവർ, കോസ്റ്റ്യൂംസ്: അനിഖല, ഐശ്വര്യ
ഫോട്ടോഷൂട്ട് കാണാം