തിരുവനന്തപുരം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായി സിപിഎം(CPM) നേതാവും മുന്‍ എംപി(MP)യുമായ സി എസ് സുജാതയെ(C S Sujatha) തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായിരുന്ന അഡ്വ. പി സതീദേവി വനിതാ കമ്മീഷന് അധ്യക്ഷയായതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹി തെരഞ്ഞെടുത്തത്.
നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ആയിരുന്നു സുജാത. ട്രഷറര്‍ സ്ഥാനത്തേക്ക് ഇ പത്മാവതിയെയും ( കാസര്‍കോട്) തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സൂസന്‍കോടി തുടരും.
സംസ്ഥാന കമ്മിറ്റിയോഗത്തില്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര് ബിന്ദു എന്നിവര്‍ പങ്കെടുത്തു. എസ്എഫ്ഐയിലൂടെയാണ് സുജാത രാഷട്രീയരംഗത്തെത്തുന്നത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ഥിനി പ്രതിനിധിയായിരുന്നു.1986 ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മഹിള അസോസിയേഷന് ജില്ലാ സെക്രട്ടറിയായിരുന്നു. പ്രഥമ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. തുടര്‍ന്ന് 1995 മുതല്‍ 2004 വരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2004ല്‍ മാവേലിക്കരയില്‍നിന്ന് പാര്‍ലമെന്റ് അംഗമായി.