ശ്രീനഗര്‍ :ഇന്ത്യ -ചൈന അതിർത്തി വിഷയത്തിൽ പ്രതികരണവുമായി കരസേനാ മേധാവി എം എം നവരനെ .നിയന്ത്രണരേഖക്ക് സമീപം ചൈന ടെന്റുകള്‍ നിർമിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചൈന ആക്രമണത്തിന് വന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും കരസേനാ മേധാവി അറിയിച്ചു. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ദ്വിദിന സന്ദർശനത്തിനായാണ് എം എം നരവണെ ലഡാക്കിലെത്തിയത്.
പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചും കരസേനാ മേധാവി വിശദീകരിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പാകിസ്താന് രണ്ട് തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യം കർശന ജാഗ്രത പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും കരസേനാ മേധാവി വ്യക്തമാക്കി.
അതേസമയം ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര പോസ്റ്റിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റിൽ പൂർണ്ണമായും പിൻവലിച്ചിരുന്നു.
പ്രധാന സംഘർഷ മേഖലകളിൽ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റിൽ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു. താൽക്കാലിക നിർമ്മിതികളും ടെൻഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയിരുന്നു.