കൊച്ചി: നവാഗത നിര്‍മ്മാതാവ് അമ്പിളി റോയ് നിര്‍മ്മിച്ച പുതിയ ചിത്രം ‘ചാവി’യിലൂടെ മലയാളത്തില്‍ പുതിയൊരു താരം കൂടി വരുന്നു. പൊതുസമൂഹത്തിന് ഏറെ ഗുണകരമായ ഒട്ടേറെ ബോധവത്ക്കരണ സന്ദേശങ്ങൾ അവതരിപ്പിക്കുന്ന ‘ചാവി’ അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ നവാഗതനായ ബിനീഷ് ബാലനാണ് സംവിധാനം ചെയ്യുന്നത്. കുടുംബ ബന്ധങ്ങളുടെ പ്രമേയമാണ് ‘ചാവി’യുടെ കഥാസാരം.
ആരോഗ്യം, പൊതുഗതാഗത രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ബോധവത്ക്കരണചിത്രം കൂടിയാണ് ‘ചാവി’യെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയോടും അഭിനയകലയോടും ഏറെ തല്‍പ്പരനായ ആല്ബിന് റോയ് വളരെ യാദൃശ്ചികമായിട്ടാണ് ചാവിയില്‍ നായകനാകുന്നത്. എറണാകുളം മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആല്ബിന്.
ചാവിയിലെ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ആല്ബിന് റോയ് പറഞ്ഞു. ഒരു മകന് എങ്ങനെയായിരിക്കണമെന്നും, എങ്ങനെയാകരുതെന്നും ചാവി പറയുന്നുണ്ട്. അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം. എന്റെ പ്രായത്തിലുള്ള കൗമാരക്കാരുടെ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന ഒത്തിരി കാര്യങ്ങള്‍ ഈ ചിത്രം നമ്മളോട് പറയുന്നുണ്ട്. എല്ലാത്തരത്തിലും ഒരു ബോധവത്ക്കരണചിത്രം കൂടിയാണ് ചാവി.
ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ആല്ബിന് റോയ് പറഞ്ഞു. ഇന്റര്‍നാഷണല്‍ അത്ലറ്റ്സ്, കസ്റ്റംസ് ആന്‍ഡ് ജി എസ് ടി അസിസ്റ്റന്റ് കമ്മീഷണര്‍ (കൊച്ചി)റോയി വര്‍ഗ്ഗീസിന്റെയും അമ്പിളി റോയിയുടെയും മകനാണ് ആല്ബിന് റോയ്. കോതമംഗലം, ചേലാട് ഇടയത്തുകുടിയില്‍ കുടുംബാഗമാണ് ആല്ബിന് റോയ്.
നിങ്ങള്‍ രക്തബന്ധങ്ങള്‍ക്ക് വിലകല്പിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ‘ചാവി’ നിങ്ങളുടെയും കൂടി കഥയാണ്. കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രമാണ് ‘ചാവി’. സുകന്യ ഹരിദാസ് ആണ് ചിത്രത്തിലെ നായിക. അഭിനേതാക്കള്‍ – ആല്ബിന് റോയ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന് തമ്പി, ജോബി ആന്റണി, ശിവന് തിരൂര്‍, ലാലി. ബാനര്‍-അമ്പിളിവീട് മൂവീസ്, നിര്‍മ്മാണം- അമ്പിളി റോയി, സംവിധാനം-ബിനീഷ് ബാലന്, പി ആര് സുമേരന്‍(പി ആര് ഒ).