രാജ്യത്തെ വാഹന നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ചിപ്പ് ക്ഷാമം. മിക്ക വാഹന നിര്‍മാണ കമ്പനികള്‍ക്ക് ബുക്കിങ് അനുസരിച്ച് വാഹനങ്ങള്‍ കൈമാറാനാകുന്നില്ല. ഇതോടെ കഴിഞ്ഞ മാസവും വാഹന വില്പന കുറഞ്ഞു.
ഇതിൻ്റെ ക്ഷാമം സൃഷ്ടിച്ച പൊല്ലാപ്പ് ചില്ലറയല്ല. മാസങ്ങളായി വാഹന, ഇലക്ട്രോണിക് നിര്‍മാണ മേഖല ചിപ്പ് ക്ഷാമം കാരണം പ്രതിസന്ധിയിലാണ്. വാഹനങ്ങളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടച്ച് സ്ക്രീന്‍, പവര്‍ വിന്‍ഡോസ്, മ്യൂസിക് സിസ്റ്റം എന്നിവയ്ക്കെല്ലാം ചിപ്പുകള്‍ വേണം.
എന്നാല്‍ കോവിഡിന് ശേഷം ആഗോളതലത്തില്‍ ചിപ്പുകളുടെ ലഭ്യത കുറഞ്ഞു. വീടുകളിലിരുന്ന് ജോലിയും പഠനവും തുടങ്ങിയതോടെ ലാപ്ടോപ്പ്(Laptop), സ്മാര്‍ട്ട്ഫോണ്‍(Smartphone), ക്യാമറ(Camera) എന്നിവയ്ക്കുള്ള ഡിമാന്റ് കൂടിയതാണ് ചിപ്പ് ക്ഷാമം രൂക്ഷമാക്കിയത്. ലോക്ഡൗണിന് ശേഷം പെട്ടെന്ന് വിപണികളെല്ലാം തിരിച്ചുവന്നതോടെ ഡിമാന്റ് അനുസരിച്ച് ചിപ്പുകള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നിര്‍മാതാക്കള്‍.
മാരുതിയുടെ വില്പന 54.9 ശതമാനവും ഹ്യൂണ്ടായിയുടെ വില്പന 34 ശതമാനവും കുറഞ്ഞു.മഹീന്ദ്രയുടെ വില്പന 12 ശതമാനമാണ് കുറഞ്ഞത്. കിയയുടെ വില്പന 22 ശതമാനവും ഇടിഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ചിപ്പ് ക്ഷാമം തീരൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.