തിരുവനന്തപുരം;സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ മറ്റന്നാൾ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അധ്യാപക സംഘടനയുടെ നിർദേശങ്ങൾ അന്തിമ മാർഗരേഖയിൽ പരിഗണിക്കും. അസുഖങ്ങളുള്ളവരും ഭിന്നശേഷിക്കാരും സ്കൂളിൽ വരേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു.
സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. മാർഗരേഖ പുറത്തിറക്കിയ ശേഷം ടൈം ടേബിൾ വച്ച് കാര്യങ്ങൾ നടപ്പിലാക്കും. സ്കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.