വിശപ്പ് നമ്മളിൽ പലർക്കും പിടിച്ചു നിർത്താൻ ബുദ്ധിമുട്ടാണ്. മണിക്കൂറുകളോളം കഴിക്കാതെ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുബോൾ വിശപ്പ് അകറ്റാനായി ചോക്ലേറ്റുകള്‍, ഐസ്ക്രീം, പിസ്സ എന്നിവ കഴിക്കാനാണ് അധിക പേരും ആഗ്രഹിക്കുക. ചിലരില്‍ ഭക്ഷണത്തോടുളള ആസക്തി കൂടുതലായിരിക്കും.
ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഭക്ഷണത്തോടുളള ആസക്തി നിയന്ത്രിക്കേണ്ടതായുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന ഭക്ഷണത്തില്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടുതലായിരിക്കും. അവ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ താളം തെറ്റിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടവരുത്തുകയും ചെയ്യും. ഏതൊക്കെയാണെന്ന് തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഡയറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.
തൈരില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് ബിഎംഐ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ആപ്പിള്‍. 100 ഗ്രാം ആപ്പിളില്‍ 52 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഭാരം കുറയ്ക്കാനും ദഹനത്തിന് സഹായകവുമായ പെക്ടിന്‍ എന്ന സംയുക്തം ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ കലോറി കുറവാണ്. ഒരു തണ്ണിമത്തനില്‍ 88 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
ബ്രൊക്കോളിയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബ്രൊക്കോളി സൂപ്പായോ അല്ലാതെയോ കഴിക്കാം.
നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, ജീവകം കെ എന്നിവയാല്‍ സമൃദ്ധമാണ് കാരറ്റ്. കാരറ്റില്‍ 95 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കാരറ്റില്‍ 41 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.