മലപ്പുറം: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മുക്കം സ്വദേശി മുഹമ്മദ് ഷമീറാണ് പിടിയിലായത്.
ഇന്ന് പുലർച്ചയെയാണ് ഭാര്യ ഷക്കീറയെ ശമീർ കൊലപ്പെടുത്തിയത്. എട്ടും ആറും വയസുള്ള മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. അയൽവാസികൾക്ക് സന്ദേശമയച്ച ശേഷമാണ് ശമീർ വീടുവിട്ടത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മാവൂരിൽ നിന്നാണ് ശമീർ പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല.