കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് പുതുതായി തുടക്കമിട്ട സോഫ്റ്റ്വെയര് ഡെവലപ്മെന്റ് കമ്പനി ടെക്ക്ടാലിയ ഇന്‍ഫോമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ സംരംഭകനും കോഴിക്കോട് ഐഐഎം മുന്‍ വിസിറ്റിങ് പ്രൊഫസറുമായ എസ് ആര് നായര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ തപസ്യ ബില്‍ഡിങ്ങിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
ലോക്ഡൗണ്‍ വേളയിലാണ് കമ്പനി ഇന്‍ഫോപാര്‍ക്കില്‍ പുതുതായി സ്ഥലം കണ്ടെത്തിയത്. കമ്പനിയില്‍ 30 ജീവനക്കാരാണ് ഉള്ളത്. കരിയര്‍ ബ്രെയ്ക്കെടുത്ത സ്ത്രീകള്‍ക്ക് വീണ്ടും ജോലിയില്‍ തിരിച്ചെത്താന്‍ കമ്പനി പ്രോത്സാഹനം നല്‍കുന്നുണ്ട്. റിക്രൂട്ട്മെന്റില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.
ഇന്ത്യയിലും വിദേശത്തും കമ്പനിക്ക് ക്ലയന്റുകളുണ്ട്. ടെക്ക്ടാലിയ സിഇഒ സൈലേഷ് സി അധ്യക്ഷത വഹിച്ചു. സിടിഒ സജിത് ഒ. ബി സ്വാഗതം പറഞ്ഞു. ഐടി വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സോള്മൈന്ഡ്സ് ടെക്നോളജീസ് സ്ഥാപക ഡയറക്ടര്‍ സീജോ തോമസ്, റാപിഡ് വാല്യൂ ഐടി സര്‍വീസസ് എച് ആര് ഡയറക്ടര്‍ അരവിന്ദ് വാര്യര്‍, സീനിയര്‍ പ്രൊജക്ട് മാനേജര്‍ ഷീന്‍ കെ എന്നിവര്‍ സംസാരിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഉല്‍ഘാടന ചടങ്ങ്.