ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭ പരിധിയിൽ ഇനി മുതൽ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് അപേക്ഷ ഓൺലൈനായി നൽകാവുന്നതാണ്. ആദ്യത്തെ ഓൺലൈൻ ലൈസൻസ് ശ്രീ. അരുൺ ഗോപാലകൃഷ്ണപിള്ള , ടേസ്റ്റി ട്രീറ്റ്സ് കഫേ എന്ന വ്യാപാരിക്ക് നൽകി കൊണ്ട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. മോഹനൻ , നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിൻ , ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകർ എന്നിവർ സന്നിഹിതരായിരുന്നു.
വ്യാപാര ലൈസൻസ് ഓൺ ലൈൻ ആകുന്നതോടെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട ഫയൽ വർക്കുകൾ ലഘൂകരിക്കാനും ലൈസൻസ് ഓൺലൈനായി തന്നെ ലഭ്യമാക്കാനും സാധിക്കുന്നതാണ്.