Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

കെ പി എ സി സുലോചന – പൊന്നരിവാൾ അമ്പിളി

Web Desk by Web Desk
Oct 1, 2021, 07:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

മനുഷ്യനു വേണ്ടി ഇടപെടണം ?: എത്ര മനോഹരമായ വാക്ക്; അതിലേറെ മനോഹരം ആ വാക്ക് പറഞ്ഞ മനുഷ്യസ്‌നേഹി; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നമിക്കുന്നു; എല്ലാം തോറ്റിടത്ത് മനുഷ്യത്വം വിജയിച്ചു

രണ്ടു പിണറായി വിജയന്‍ സര്‍ക്കാരുകള്‍ ?: 3 മന്ത്രിമാര്‍ക്ക് മാര്‍ക്കിടാമോ ?; വിദ്യാഭ്യാസം, ആരോഗ്യം, ധനം ഇവയൊന്നു നോക്കൂ ? ആരൊക്കെയാണ് ഗുണവും മണവുമുണ്ടായിരുന്നവര്‍ ?

അവര്‍ക്ക് അവകാശപ്പെട്ടതാണ് അത് ?: അന്വേഷണം ന്യൂസിനു ലഭിച്ച അവാര്‍ഡ് തുകയില്‍ ഒരുപങ്ക് ‘ശ്രീചിത്രാ പൂവര്‍ഹോമിലെ’ കുട്ടികള്‍ മധുരം പകര്‍ന്നു; മനുഷ്യത്വത്തെ തൊട്ടാണ് അന്വേഷണത്തിന്റെ യാത്ര തുടരുന്നത്

തെരുവില്‍ മാനഭംഗപ്പടുന്നോ ഭാരതാംബ ?: ഗവര്‍ണറുടെ ആക്രമണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം ദുര്‍ബലമോ ?; ഭാരതാംബയുടെ യഥാര്‍ഥ ശത്രുവിനെ കണ്ടെത്താന്‍ വിഷമിക്കുന്നത് ജനം ?; ഭരണഘടനയോട് സര്‍ക്കാര്‍ ചെയ്യുന്നതെന്ത് ?

അന്വേഷണം ന്യൂസിന് നിയമസഭാ അവാര്‍ഡ്: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അവാര്‍ഡ് സമ്മാനിച്ചു; ചരിത്ര വഴികളിലൂടെ അന്വേഷണം മുന്നോട്ട് 

മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തിലെ സവിശേഷ അദ്ധ്യായങ്ങളിൽ ഒന്നാണ് കെ പി എ സി സുലോ ചനയുടെ കലാ ജീവിതം. കേരളത്തിന്റെ രാഷ്ട്രീയ പരിണാ മത്തിന്റെയും സാംസ്‌കാരിക നവോഥാനത്തിന്റെയും മുദ്രകൾ പതിഞ്ഞതാണ് ആ ജീവിതം. മലയാളി തീർച്ചയായും വായിക്കേണ്ട അനുഭവ സമരങ്ങളാണത്. പ്രമുഖ കലാ ചരിത്രകാരനും കവിയുമായ രാജീവ്‌ പുലിയൂർ ആ സമര തീഷ്ണ ജീവിതമാണ് ഇവിടെ എഴുതുന്നത്.
 

​​​​​​1. നാടകകാലം /മലബാർ യാത്രാനുഭവങ്ങൾ

ഒരു ദിവസം കോഴിക്കോട് നഗരത്തിലൂടെ കെ പി എ സി നാടകവാന്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്. കോഴിക്കോടന്‍ കടപ്പുറത്തിന്‍റെയും നഗരത്തിന്‍റെ വഴിയോരങ്ങളുടെയും  പുരാതനതനമായൊരു സംഗീതം ലയിച്ചുചേര്‍ന്നിരിക്കുന്നു. പഴയ ഇരുനിലക്കെട്ടിടങ്ങള്‍ ഓടിട്ടതും മുന്നിലേക്ക് ചായ്ച്ചിരിക്കുന്നതുമായ പുരകള്‍, കടകള്‍, കടകളുടെ ഇടയിലൂടെ നൂലുപോലെ നൂല്‍ക്കമ്പികള്‍ പോലെ ചേര്‍ന്നു പോകുന്ന വഴികള്‍. അതിലൂടെ ആളുകളും വാഹനങ്ങളും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കടല്‍പ്പുറത്തുനിന്ന് വീശിയടിക്കുന്ന കാറ്റുകള്‍ വഴിയോരങ്ങളിലെ മരങ്ങളിലും വലിയ വലിയ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലൂടെയും ചുറ്റിപ്പോകുന്നു. പാറിപ്പറക്കുന്ന ചെങ്കൊടിയുമായി അതാ കെ.പി.എ.സി.യുടെ വാന്‍ ഏതോ ഒരു ഗാനവും നെഞ്ചിലേറ്റി ഒഴുകി വരുന്നു. അതിനുള്ളിലെ ഗായകരും അഭിനേതാക്കളും പിന്നണിക്കാരും കൂടിച്ചേര്‍ന്നൊരു സംഘഗാനമായി അത് വലുതായിപ്പോയത് അവര്‍  അറിഞ്ഞിരുന്നില്ല. ഇടയ്ക്കതിന്‍റെ ലഹരിയില്‍ പടിഞ്ഞാറന്‍ കാറ്റിനെ മുറിച്ച് പായുന്ന വാനില്‍ അവള്‍ ഏതോ പാട്ടിന്‍റെ തിരകളില്‍ പെട്ടപോലെയായിരുന്നു. പാട്ടിന്‍റെ ഒച്ചയും ബഹളവും കേട്ട് ഒരു പോലീസ് സബ് ഇന്‍സ്പെക്ടര്‍ അവരുടെ വാഹനത്തിനുനേരെ കൈകാണിച്ചു. അപ്പോള്‍ പോലീസ് സ്റ്റേഷനായിരുന്നു അതെന്ന് അവര്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല. ജനാര്‍ദ്ദനക്കുറുപ്പും മാധവനും അപ്പോള്‍ തന്നെ വാഹനത്തില്‍ നിന്നിറങ്ങി. അവര്‍ പുറത്തു നില്‍ക്കുന്ന എസ്.ഐയുടെ അടുത്തേക്കു ചെന്നു. 

എന്താടാ വണ്ടിയില്‍ ഒരു പാട്ടും കൂത്തും. ആരെടാ ഈ വണ്ടീന്‍റെ ആള്? ഇതാര്‍ ടെ  പേരിലാടാ വണ്ടി?

ഞാനാണു സാറെ, കുറുപ്പ് പറഞ്ഞു. എന്‍റെ പേരിലാണ് രജിസ്ട്രേഷന്‍. 

ആരടാ എന്തടാ എന്നൊക്കെയുള്ള ആക്രോശങ്ങള്‍ ഇതിനുമുമ്പ് കേട്ടിട്ടില്ല. അതിനാല്‍ വാനിനകത്തുണ്ടായിരുന്നവരെല്ലാം ഒന്നിച്ചിറങ്ങി കുറുപ്പിനു പുറകിലായി നിലയുറപ്പിച്ചു.

കൂടെ നില്‍ക്കുന്ന സുന്ദരികളായ നടികളെക്കൂടി കണ്ടപ്പോള്‍ എസ്.ഐക്ക് കുറച്ചുകൂടി ഉശിരു കൂടി. അതുകണ്ട് അതുവഴി പോയിക്കൊണ്ടിരുന്ന വഴിപോക്കരൊക്കെയും അവിടെ തടിച്ചു കൂടി. ഏതാണ്ടൊരു തെരുവുനാടകത്തിനുളള ആളുകള്‍ അവിടെ വന്നു നിറഞ്ഞു നില്‍ക്കുകയാണ്. അവരെ വലംവെച്ച് വാഹനങ്ങളൊക്കെയും പൊയ്ക്കൊണ്ടിരുന്നു. 

എസ്.ഐ വളരെ പരുഷമായി എല്ലാവരെയും നോക്കി. കുറുപ്പിനോടായി ചോദിച്ചു. 

എന്താടാ വാഹനത്തിലൊരു കൊടി കെട്ടിവെച്ചിരിക്കുന്നത്. ആര്‍ടെ പതിനാറടിയന്ത്രത്തിനാടാ പോകുന്നത്.

സാര്‍, ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ വന്നവരാണ്. കെ.പി.എ.സി.യുടെ പ്രവര്‍ത്തകരും കലാകാരന്മാരുമാണ്. 

ഓഹോ! നാടകത്തിനു വന്നതാണല്ലേ? അപ്പോള്‍ നാടകത്തിനു വന്നവര്‍ക്കെന്തിനാടാ ചുവന്ന കൊടി. നാടകം നടത്താന്‍ വന്നാല്‍ നാടകം നടത്തിയിട്ട് പൊയ്ക്കോണം. അഴിച്ചുമാറ്റടാ കൊടി.

ഇത്രയും കേട്ടപ്പോള്‍ സൗമ്യമായി പ്രതികരിക്കാതെ നിന്ന ജനാര്‍ദ്ദനക്കുറുപ്പിന്‍റെ ഉള്ളില്‍ തീ ആളിക്കത്തി.
പോലീസ് ആയതുകൊണ്ട് അമര്‍ഷം ഉള്ളിലടക്കി.
കൊടിയഴിക്കാന്‍ വേണ്ടി മുന്നോട്ടു വന്ന ഒരു പോലീസ്കാരന്‍റെ മുന്നില്‍ ചാടി ഒരലര്‍ച്ചയായിരുന്നു, കുറുപ്പ്.

കൊടിയില്‍ തൊട്ടുപോകരുത്.

ഉടനെ ജനാര്‍ദ്ദനക്കുറുപ്പിന്‍റെ നേര്‍ക്ക് സ്റ്റേഷനുമുന്നില്‍നിന്ന് ഒരുപറ്റം പോലീസുകാര്‍ ഇരച്ചു വന്നു. അപ്പോള്‍ ജനാര്‍ദ്ദനക്കുറുപ്പിന്‍റെ മുന്നിലേക്ക് ഒരു സ്ത്രീയാണ് കടല്‍ത്തിരപോലെ എത്തിയയത്. 

സുലോചനയായിരുന്നു അത്. ആ കൊടിയിലോ ഞങ്ങളുടെ പ്രസിഡന്‍റിന്‍റെ ദേഹത്തോ നിങ്ങള്‍ കൈവെച്ചാല്‍ ഞങ്ങളിവിടെ മരിച്ചു വീഴും. മാറി നില്‍ക്കങ്ങോട്ട്. 

എന്ന് പറഞ്ഞ് ചീറി നില്‍ക്കുന്ന ഒരു സ്ത്രീയെ അവരാരും അപ്പോള്‍ പ്രതീക്ഷിച്ചതേയില്ല. വന്ന പോലീസുകാരും എസ്.ഐയും അപ്പോള്‍ പിന്നോട്ട് ഒന്ന് മാറി. അപ്പോഴേക്കും സുധര്‍മ്മയും വിജയകുമാരിയും ഭാര്‍ഗ്ഗവിയും വീറോടെ വന്ന് സുലോചനയുടെ പിന്നില്‍ അണിനിരന്നു. അവിടെ അപ്പോള്‍ കൂടിയ ആളുകളും ഒരു നാടകം കാണുന്ന പോലെ വീര്‍പ്പടക്കി നിന്നു. 

പെട്ടെന്ന് അതു വഴി വന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി പുറത്തേക്ക് വന്നു. അയാളെക്കണ്ട് പോലീസ് എസ്.ഐ ഒന്നു നോക്കി.

കെ.പി.ആര്‍ ഗോപാലന്‍

എന്താടോ ഇവിടെ

സാര്‍ ഇവര്‍..

ഇവരാരാണെന്ന് തനിക്കറിയാമോ

ഇല്ല സാര്‍

എങ്കില്‍ അത് പഠിക്കണം. ഇത് കെ പി എ സിയുടെ പ്രശസ്തകലാകാരന്മാരാണ്. അവരുടെ നേതാവാണ് ജനാര്‍ദ്ദനക്കുറുപ്പ്. 

ഞാനറിഞ്ഞില്ല സാര്‍

ഇല്ലെങ്കില്‍ അത് പഠിക്കണം. 

എസ് ഐയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. 

അയാള്‍ തലതാഴ്ത്തി നിന്നു.

Latest News

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം; 27 മരണം | tourist-boat-capsizes-in-vietnams-halong-bay-27-deaths

ഷാർജയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ‌; ഭർത്താവിനെതിരെ കുടുംബം | Atulya Satheesh Kollam native who found dead in Sharjah

തരൂരിനെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി | ernakulam-dcc-shashi-tharoor-boycott

ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല’; അടിയന്തരാവസ്ഥ ലേഖനത്തില്‍ വിശദീകരണവുമായി തരൂര്‍ | shashi-tharoor-clarifies-on-emergency-article

‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’; കായിക പരിശീലകര്‍ക്ക് നല്‍കിയ പരിശീലന പരിപാടിക്ക് സമാപനം; രണ്ടു ഘട്ടമായി പത്തു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ 187 കോച്ചുമാര്‍ പരിശീലനം നേടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.