ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കോവിഡ് കേസുകള്‍ ഉള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്(Rajesh Bhushan ) വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മുന്കരുതലുകളില് വിട്ടുവീഴ്ചയുണ്ടാവരുതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ(Balram Bhargava ) പറഞ്ഞു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഉത്സവകാല ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് ഡോസ് കോവിഡ് വാക്സിനേഷന് വിതരണം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് നിലവില്‍ പരിഗണനയിലുള്ള വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.