തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. അടുത്ത ഞായറാഴ്ചയാണ് യോഗം. സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുതല്‍ പൊലീസ് മേധാവി വരെ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പൊലീസിനെതിരെ കാര്യമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.വാർഷിക യോഗം എന്നാണ് പൊലീസ് സേന ഇതിന് നൽകുന്ന വിശദീകരണമെങ്കിലും മോൻസൺ മാവുങ്കലിന്റെ അടക്കം വിഷയങ്ങളിൽ പൊലീസിന് വീഴ്ച സംഭവിച്ചതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും.
ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പൊലീസ് സേന. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അതുകൊണ്ടുതന്നെ ജനപക്ഷത്ത് നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിര്‍വഹണം നടത്തേണ്ടത്. സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുമ്പോള്‍ പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.