കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം.
ലോക്നാഥ് ബെഹ്റയ്ക്കെതിരെ സംസ്ഥാന പൊലീസിലും രാഷ്ട്രീയ തലത്തിലും നീക്കമെന്ന് സൂചനകള്‍ ശക്തമാണ്. കേസന്വേഷണം പൂര്‍ത്തിയാവുന്നതു വരെയെങ്കിലും ബെഹ്റയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഇടതു രാഷ്ട്രീയത്തിലെ ചില തലങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. മോന്‍സണു വേണ്ടി ലോക്നാഥ് ബെഹറ പലതവണ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരവെയാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോന്സണ് മാവുങ്കല്‍ വിവാദത്തില്‍ ആദ്യം മുതല്‍ പ്രതിക്കൂട്ടിലായിരുന്നു ബെഹ്റ. മോന്‍സണിന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡി.ജി.പി ബെഹ്റ ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഡി.ജി.പിയായിരിക്കെ 2019 ല്‍ ബെഹ്റയാണ് സുരക്ഷയൊരുക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്.