മുടിയുടെ പ്രശ്നങ്ങളില്‍ തുടങ്ങി ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ഉത്തമ സഹായിയാണ് ലാവെന്‍ഡര്‍ ഓയിലില്‍(lavender oil). സമുദ്ര കാലാവസ്ഥയില്‍ വളരുന്ന ലാവെന്‍ഡര്‍ സസ്യങ്ങളില്‍ നിന്നാണ് ഈ അവശ്യ എണ്ണ ഉല്പാദിപ്പിക്കുന്നത്.
പ്രകൃതിദത്തമായ ലാവെന്‍ഡര്‍ ഓയില്‍ കേശ, ചര്‍മ്മ പ്രശ്നങ്ങള്‍ക്കുള്ള ഒരു സ്വാഭാവിക പരിഹാരമാര്‍ഗമാണ്. വെളിച്ചെണ്ണ(coconut oil), ഒലിവ് ഓയില്‍(olive oil), ജോജോബ ഓയില്‍(jojoba oil), ആവണക്കെണ്ണ(castor oil) തുടങ്ങിയ കാരിയര്‍ എണ്ണകളുമായി ചേര്‍ത്ത് ലയിപ്പിച്ച ശേഷമാകണം ഇത് ഉപയോഗിക്കേണ്ടത്.
മുഖക്കുരു, കറുത്ത പാടുകള്‍, എന്നിവ കുറയ്ക്കാന്‍ ലാവെന്‍ഡര്‍ ഓയിലില്‍ സഹായിക്കുന്നു. ഇവയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ചര്‍മത്തിന് ആവശ്യമായ ഈര്‍പ്പം പകര്‍ന്നു നല്‍കാനും ഇത് സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റുകള്‍ പൊടി, മലിനീകരണം തുടങ്ങിയവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നു.
തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന ഇവ തലയോട്ടി, മുടിവേരുകള്‍ എന്നിവയെ പോഷിപ്പിക്കുന്നതിന് ഉത്തമമാണ്. താരന് കാരണമാകുന്ന ബാക്ടീരിയകളുടെയും ഫംഗസിന്റെയും വളര്‍ച്ചയെയും ലാവെന്‍ഡര്‍ ഓയിലില്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.