കോട്ടയം: ഏറ്റുമാനൂരിൽ (Ettumanoor)അപകടത്തിൽപെട്ടയാൾക്ക് (Road Accident) ദാരുണാന്ത്യം (Accident Death). അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഓട്ടോ മറിഞ്ഞ് ഇയാൾക്ക് പരിക്കേറ്റത്. ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്. അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.
അതിരമ്പുഴ ഭാഗത്ത് നിന്ന് ഓട്ടോയിലാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബിനു എത്തിയത്. അമിത വേഗത്തിലായിരുന്ന ഓട്ടോ വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.സാരമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടെങ്കിലും കടത്തിണ്ണയിലേക്ക് കിടന്ന ബിനുവിന് പലതവണ അപസ്മാരം സംഭവിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.