മസ്കറ്റ്: സുൽത്താൻ ഇതിലേക്ക് വിദേശനിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ദീർഘകാല താമസാനുമതി പദ്ധതിക്ക് തുടക്കമായി. ആറു മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 വിദേശനിക്ഷേപകർ ആണ് ആദ്യഘട്ടത്തിൽ ദീർഘകാല പ്രസിഡൻസി കാർഡ് സ്വീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി(M. A. Yusuff Ali), എം ഫാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോക്ടർ പി മുഹമ്മദലി(P. Mohamed Ali), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്(Joy Alukkas), വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ഷംഷീർ വയലിൽ(Dr. Shamsheer Vayalil), സി പ്രൈഡ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അമീൻ(Mohamed Ameen), മൂൺ അയൺ ആൻഡ് സ്റ്റീൽ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മൂർക്കനാട്(Sasikumar Moorkanat) എന്നീ മലയാളികൾക്കാണ് ദീർഘകാല റെസിഡൻസി കാർഡ് ലഭിച്ചത്. ദീർഘകാല തമസാനദി ലഭിക്കുന്നതിനുള്ള വിശദാംശങ്ങൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ബുധനാഴ്ച പ്രസിദ്ധപ്പെടുത്തി. 10 വർഷക്കാലത്തേക്ക് ആയിരിക്കും താമസാനുമതി നൽകുക. ദീർഘകാല താമസ അനുമതി ലഭിക്കാൻ ഒക്ടോബർ മൂന്നുമുതൽ മന്ത്രാലയത്തിന് ഹോട്ടൽ വഴി പോർട്ടൽ അപേക്ഷിക്കാം.