കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “പ്രസവത്തിന് മുൻപും പ്രസവനന്തരവുമുള്ള സംരക്ഷണവും പരിചരണവും ” എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റൈസിംഗ് ക്വീൻസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.ശ്രീമതി.പത്മ കുമാരി ( കോച്ച്, ഫെസിലിറ്റേറ്റർഎഴുത്തുകാരി ,എസ്. ആർ. എച്. ആർ സ്പെഷലിസ്റ്) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
കോവിഡ് കാരണം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഉപകാര പ്രദമാകുമെന്നാണ് സംഘടകർ പ്രതീക്കുന്നത്. ഒക്ടോബർ 1ന് വൈകുന്നേരം 4 മണി മുതൽ 5 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356609053 (ലിൻസി (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.