കണ്ണൂർ യൂണിവേഴ്സിറ്റി 2021-22 അധ്യയന വര്‍ഷത്തെ യു.ജി. പ്രവേശനത്തിന്റെ അഞ്ചാം അലോട്മെന്റ് 20.10.2021 ന് പ്രസിദ്ധീകരിക്കും. താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവരെയും അഞ്ചാം അലോട്മെന്റിന് പരിഗണിക്കുന്നതാണ്.
പ്ലസ് ടു പുനര്‍ മൂല്യ നിര്‍ണയത്തില്‍ മാര്‍ക്ക് കൂടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാര്‍ക്ക് എന്‍ട്രി ചെയ്യുന്നതിനും റിസര്‍വേഷന്‍ കാറ്റഗറി, വെയിറ്റേജ് മാര്‍ക്കിന്റെ അര്‍ഹത, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് എന്നിവ തെറ്റായി രേഖപ്പെടുത്തിയവര്‍ തിരുത്തുകയാണെങ്കിൽ അഞ്ചാം അലോട്മെന്റിൽ പരിഗണിക്കുന്നതാണ്. ഇപ്രകാരം പരിഗണിക്കേണ്ടവർ രേഖകള്‍ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് 2021 ഒക്ടോബര്‍ 02 നകം അപേക്ഷ അയക്കേണ്ടതും candidate login ചെയ്ത് 200/- രൂപ കറക്ഷൻ ഫീയിനത്തിൽ അടക്കേണ്ടതുമാണ്. പുനർമൂല്യനിർണ്ണയത്തിന്റെ മാർക്ക് തിരുത്തേണ്ടവർ മാത്രം കറക്ഷൻ ഫീ ഒടുക്കേണ്ടതില്ല.
കൂടാതെ SAYപരീക്ഷ, പുനർ മൂല്യനിർണ്ണയം എന്നിവയിൽ പാസ്സായവര്‍ക്കും, ഇതു വരെ അപേക്ഷിക്കാത്ത SC/ST/PWBD വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, വൈകി ഫലം പ്രസിദ്ധീകരിച്ച അഫ്സല് ഉല് ഉലമ പ്രിലിമിനറി കോഴ്സ് പാസ്സായവര്‍ക്കും യു.ജി. കോഴ്സുകള്‍ക്ക് 2021 ഒക്ടോബര്‍ 02 നകം അപേക്ഷിക്കാന്‍ അവസരമുണ്ട്.
വിവിധ കാരണങ്ങളാല്‍, ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതാണ്. ഇതിനായി അപേക്ഷകര്‍ candidate login ചെയ്ത് 2021 ഒക്ടോബര്‍ 05 നകം 200/- രൂപ റീകൺസിഡർ ഫീയിനത്തിൽ അടക്കേണ്ടതാണ്.
നാല് അലോട്ട്മെന്റുകളിലും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഓപ്ഷന്‍സ് പുന:ക്രമീകരിക്കുന്നതിന് അവസരമുണ്ട്. താത്പര്യപെടുന്നവർ candidate login ചെയ്ത് 200/- രൂപ കറക്ഷൻ ഫീ യിനത്തിൽ അടച്ച് 2021 ഒക്ടോബര്‍ 6,7,8 എന്നീ തീയതികളിലായി ഓപ്ഷന്‍സ് പുന:ക്രമീകരിക്കേണ്ടതാണ്.