മദീന: മദീനയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ വന്ന മിനി ട്രാക്ക് നഗരത്തിലെ സിഗ്നൽ ഇൻ അടുത്തു നിർത്തിയ വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആണ് നാലു പേർ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽ ബിൻ അബീത്വാലിബ് റോഡും കിങ് അബ്ദുല്ല റോഡും കൂടിച്ചേരുന്ന ഭാഗത്ത് ജംഗ്ഷനിലായിരുന്നു അപകടം. വിവരമറിഞ്ഞ് 6 യൂണിറ്റ് ആംബുലൻസുകൾ എത്തിയതായി മദീന റെഡ് ക്രസന്റ് വക്താവ് ഗാലി അൽസഹലി പറഞ്ഞു .സിഗ്നലിനു അടുത്ത് നിർത്തിയിട്ട വാഹനങ്ങളിലാണ് ട്രക്ക് ഇടിച്ചത്.