ദുബായ്: എക്സ്പോ 2020 സന്ദേശം ആകാശമാർഗം ലോകമെമ്പാടും എത്തിക്കാൻ എമിറേറ്റ്സ് എയർലൈൻ. പ്രത്യേകം ഡിസൈൻ ചെയ്ത എ380 എയർക്രാഫ്റ്റ് ആണ് എമിറേറ്റ്സ് ഇതിനായി ഉപയോഗിക്കുന്നത്.
‘സീ യു ദെയർ’ എന്ന് എഴുതിയ, നീല നിറം പൂശിയ വിമാനത്തിന് പച്ച, ഓറഞ്ച്, പിങ്ക്, പർപ്പിൾ, ചുവപ്പ് എന്നിങ്ങനെ ആകർഷകമായ നിറങ്ങളും നൽകിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകുകൾക്ക് താഴെയുള്ള എൻജിൻ കൗളുകളിൽ എക്സ്പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്. മൂന്നു വിമാനങ്ങളാണ് എമിറേറ്റ് എക്സ്പോകായി രൂപ വരുത്തുന്നത്.
എമിറേറ്റ്സിന്റെ പ്രചരണത്തിന് ബുർജ് ഖലീഫയുടെ മുകളിൽ ചിത്രീകരിച്ച വീഡിയോയിലെ എയർഹോസ്റ്റസിന്റെ ചിത്രവും വിമാനത്തിൽ പതിച്ചിട്ടുണ്ട്. ഈ വിമാനം ഡിസൈൻ ചെയ്തതും പെയിന്റ് ചെയ്തതും എല്ലാം എമിറേറ്റ്സ് സംഘം തന്നെയാണ്. 11 നിറങ്ങളാണ് വിമാനത്തിൽ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നത് 16 ദിവസം കൊണ്ടാണ് വിമാനം പൂർണമായും പെയിന്റ് ചെയ്തത്. ഒക്ടോബർ ഒന്നു മുതൽ ആറു മാസം നീളുന്ന എക്സ്പോക്ക് ആയി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.