ന്യൂഡൽഹി; കോവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തിൽ ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു . 2,46,36,782 പേര് ആദ്യഡോസ് സ്വീകരിച്ചു. 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും (1,08,31,505) നല്കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന് സംസ്ഥാനം നല്കി.