തിരുവനന്തപുരം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ് ശിക്ഷ. തിരുവനന്തപുരം അതിവേഗ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി പോക്സോ വകുപ്പുകൾ പ്രകാരം മരണം വരെ തടവിന് ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ 75,000 രൂപ പിഴശിക്ഷയും കോടതി ചുമത്തി.