കോഴിക്കോട്: അടുത്ത മാസം ദുബായില്‍ നടക്കുന്ന ആഗോള ടെക്നോളജി എക്സിബിഷനായ ജൈടെക്സില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21ഉം കോഴിക്കോട്ട് നിന്ന്. സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്, യുഎല്‍ സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവയിലേറെയും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളുടെ പ്രധാന വിപണിയാണ് ഗള്‍ഫ് മേഖല. എല്ലാവര്‍ഷവും നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ടെക്നോളജി മേളയായ ജൈടെക്സ് വലിയ അവസരങ്ങളാണ് കമ്പനികള്‍ക്ക് തുറന്നിടുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ജൈടെക്സ് വഴി ബിസിനസ് വളര്‍ച്ച കൈവരിച്ച ഒട്ടേറെ കമ്പനികള്‍ കോഴിക്കോട് ഉണ്ടെന്ന് കാലിക്കറ്റ് ഫോറം ഫോര്‍ ഐടി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ പറയുന്നു. സ്റ്റാളുകള്‍ ഉള്‍പ്പെടെ ജൈടെക്സില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്ക് വരുന്ന ചെലവുകള്‍ വഹിക്കുന്നത് കേരള ഐടിയാണ്. കേരള ഐടി പാര്‍ക്സ് സിഇഒ ജോ എം തോമസും മേളയില്‍ പങ്കെടുക്കാനായി ദുബയിലെത്തും.