കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ് അംഗം. സിപിഎമ്മില്‍ നിന്ന് രാജിവച്ച എംഎച്ച്എം അഷ്റഫാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. നഗരാസൂത്രണ സമിതി സ്ഥിരം അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. നിലവില്‍ സമിതിയില്‍ മേല്‍ക്കൈ യുഡിഎഫിനാണ്.
സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന് ആരോപിച്ചാണ് കൗണ്‍സിലര്‍ എംഎച്ച്എം അഷ്റഫ് നേരത്തെ സിപിഐഎമ്മില്‍ നിന്ന് രാജി വെച്ചത്. ആറാം ഡിവിഷന് കൗണ്‍സിലറാണ് അഷ്റഫ്. പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ അഷറഫ് സ്റ്റാന്‍ഡിങ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയിരുന്നു.