ന്യൂഡൽഹി : തിഹാർ ജയിലിലെ തടവുകാർക്കിടയിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഇടപെടുന്നു. ജയിലിലെ തടവുകാർ ക്കിടയിലെ അക്രമസംഭവങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ നിയമനടപടികൾ ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി 25കാരനായ തടവുകാരനെ മറ്റൊരു തടവുകാരൻ മർദ്ദിച്ചിരുന്നു. ഒരു മാസത്തിനിടയിൽ ഇതടക്കം ആറാമത്തെ അക്രമ സംഭവമാണ് തിഹാർ ജയിലിൽ ഉണ്ടായത്.
മാധ്യമ റിപ്പോർട്ടുകൾ, കമ്മീഷൻ നിരീക്ഷിച്ചതിനുശേഷം റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, നിലവിൽ സംസ്ഥാനത്ത് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ മനുഷ്യാവകാശ ലംഘനങ്ങളെ ഗൗരവമായി എടുക്കും.ഇതനുസരിച്ച് ചീഫ് സെക്രട്ടറിക്കും ഡിസിസി ലക്കം ഡൽഹിസർക്കാർ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ഇതനുസരിച്ച് ചീഫ് സെക്രട്ടറിക്കും, ഡി ജിക്കും ,ഡൽഹിസർക്കാറിനും വിശദാംശങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.ഇതോടൊപ്പം തിഹാർ ജയിലിലെ അക്രമസംഭവങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ ,നിർദ്ദേശിച്ച നടപടികൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും, സംസ്ഥാനത്തെ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ വളരുന്നതിന് കാരണം അത്തരം അക്രമസംഭവങ്ങളിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന വീഴ്ചയാണെന്നും കമ്മീഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.