താലിബാൻ പിന്തുണയോടെ അൽഖ്വയ്ദ അഫ്ഗാനിസ്ഥാനിൽ അതിവേഗം കരുത്താർജിക്കുമെന്ന് അമേരിക്ക സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്.ഒരു കൊല്ലത്തിനകം അൽഖ്വയ്ദ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക്ക് മില്ലി അമേരിക്കൻ സെനറ്റിൽ പറഞ്ഞു. സെനന്റിന്റെ സായുധസേന സമിതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.
സമ്പൂർണ സൈനിക പിൻമാറ്റം പാടില്ലായിരുന്നു. കാൽ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനിൽ നിലനിർത്തണമെന്ന് പ്രസിഡന്റ് ബൈഡനോട് താൻ ആവശ്യപ്പെട്ടിരുന്നു. താലിബാൻ ഇപ്പോഴും ഭീകരസംഘടന തന്നെയാണ്. അവർക്ക് അൽഖ്വയ്ദയുമായി ഉറ്റബന്ധമുണ്ടെന്ന് ജോ ബൈന്റെ ഏറ്റവും മുതിർന്ന പ്രതിരോധ ഉപദേശകൻ കൂടിയായ മാർക്ക് മില്ലി പറഞ്ഞു.