ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർദ്ധിക്കുന്നത് തടയാൻ രാജ്യ തലസ്ഥാനത്ത് പടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. ഉത്സവകാലത്തിന് മുന്നോടിയായണ് ഈ നീക്കം. ജനുവരി ഒന്ന് വരെ പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുതും സമിതി പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്സവകാലത്ത് ജനങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ രോഗ വ്യാപനം കൂടാനിടയാക്കും. മാത്രമല്ല, ഉത്സവങ്ങൾ വലിയ രീതിയിൽ ആഘോഷിക്കുന്നതിനും വിലക്കേർപ്പെടുത്തുമെന്നാണ് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി അറിയിച്ചത്.