പാകിസ്താന്റെ ഭീകരവാദ ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകൾ പുറത്ത്. പാകിസ്താൻ കേന്ദ്രമാക്കി ആകെ 12 ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അമേരിക്കൻ കോൺഗ്രസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണം ലക്ഷ്യമിട്ടിരിക്കുന്നത് ഇന്ത്യയെയാണ്.
ക്വാഡ് ഉച്ചകോടിയോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ലഷ്കർ ഇ ത്വയ്ബ,ജയ്ഷ മൊഹമ്മദ്,ഹർക്കത്തുൽ ജിഹാദ് ഇസ്ലാമി, ഹിസ്ബുൾ മുജാഹിദീൻ എന്നിവരാണ് ഇന്ത്യയെ ലക്ഷ്യമിട്ടിരിക്കുന്നത്