പുരാവസ്തു തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വരുന്നു. മോൻസൺ മാവുങ്കലിനു യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നൽകിയത് സിനിമ പ്രവർത്തകൻ സന്തോഷ് ആണെന്ന് മുൻ ഡ്രൈവർ അജി നെട്ടൂർ. വിദേശത്തുനിന്നും പുരാവസ്തുക്കൾ ഒന്നും കൊണ്ടുവന്നിട്ടില്ല. സംഭവം വാർത്തയായതോടെ സന്തോഷ് ഒളിവിൽ പോയി എന്നും അജി പറയുന്നു.
മോൻസൺ പുരാവസ്തുക്കളുടെ പേരിൽ നടത്തിയിരുന്നത് തട്ടിപ്പാണെന്ന് അറിയില്ലായിരുന്നു. അവയിൽ കാൽ ശതമാനവും മട്ടാഞ്ചേരിയിൽ നിന്ന് സംഘടിപ്പിച്ചവയാണ്. ബാക്കി 70 ശതമാനത്തോളം സാധനങ്ങളും സന്തോഷ നൽകിയതാണെന്നും അജി വ്യക്തമാക്കി. നടൻ ബാല പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണെന്നും അജി പറയുന്നു.
മോൻസൺ മാവുങ്കലുമായി പാലയ്ക്ക നല്ല സൗഹൃദം ആണുള്ളത്. മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ അനൂപ് അഹമ്മദുമായി ബാലക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ബാലയുടെ ഡിവോഴ്സിനായി 5 ലക്ഷം രൂപ നൽകിയത് അനൂപ് അഹമ്മദ് ആയിരുന്നു.