ഹരിത പ്രവർത്തകർക്ക് ഉപദേശവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്ന് നൂർബിന പറഞ്ഞു. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് നൂർബിനയുടെ പ്രസംഗം.
‘ ലീഗിന്റെ ന്യൂനപക്ഷം എന്നാൽ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയിൽ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ പറഞ്ഞിട്ടില്ല.മുസ്ലിം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരമുണ്ട്. അത് എല്ലാവരും കാത്തുസൂക്ഷിക്കണം. മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. നമ്മൾ ലീഗിലെ സ്ത്രീകൾ ആണെങ്കിലും ആദ്യം മുസ്ലിമാണെന്ന് ബോധം മറക്കരുത്’. നൂർബിനയുടെ വാക്കുകൾ,
സമുദായത്തെ മറന്ന രാഷ്ട്രീയം പ്രവർത്തിക്കരുതെന്ന എന്ന ഉപദേശവും നൂർബിന റഷീദ് ഹരിത പ്രവർത്തകർക്ക് നൽകി .